(1) ഓണക്കാലം “അധികം കിട്ടിയ വസന്തോത്സവമാണ്” . എന്നതിന്റെ പൊരുൾ എന്ത്?
കള്ളക്കർക്കിടകത്തിലെ കാലവർഷക്കെടുതികൾ കഴിഞ്ഞ് ചിങ്ങം പിറക്കുന്നത് കേരളത്തിന്റെ വസന്തകാലാഗമത്തെ സൂചിപ്പിച്ചുകൊണ്ടാണ്. സാധാരണയായി വൃശ്ചികം, ധനു, മകരം മാസങ്ങളാണ് വസന്തകാലമായി അനുഭവപ്പെടുന്നത്. പൂക്കളും മഞ്ഞും ഒക്കെ വസന്തകാലത്തിന്റെ പ്രത്യേകതയായി കരുതുന്നു. എന്നാൽ കേരളത്തെ സംബന്ധിച്ചടത്തോളം ചിങ്ങവെയിലിൽ പറമ്പുകളിലും പാടങ്ങളിലു മുള്ള ചെടികളും വള്ളികളും പൂവണിയുന്നു. നെല്ലുവിളഞ്ഞു കിടക്കുന്ന പാടങ്ങളും വിളഞ്ഞു പാക മായ നേന്ത്രക്കുലകളും സമൃദ്ധമായി വിളയുന്ന പച്ചക്കറികളുമെല്ലാം ചിങ്ങമാസത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ഒപ്പം മാവേലിമന്നനെ വരവേൽക്കാൻ മലയാളക്കരയോരുങ്ങുകയായി. ഐശ്വര്യസമ ദ്ധിയും സാഹോദര്യവും വിളിച്ചറിയിക്കുന്ന ഓണം, കേരളക്കരയിൽ ആഘോഷിക്കാൻ മനോഹരമായ പൂക്കളം തീർക്കുന്നതിന് ആവശ്യമായ പൂക്കളെല്ലാം നമ്മുടെ തൊടികളിൽ സുലഭമാക്കുന്നു. ഊഞ്ഞാൽ പാട്ടുകളും പൂപ്പൊലിപ്പാട്ടും വഞ്ചിപ്പാട്ടും കൊണ്ട് ശബ്ദമുഖരിതമാക്കുന്ന മലയാള നാടിനെ പുലിക ളിയും നാടൻ കലകളും വർണാഭമാക്കുന്നു. ഇങ്ങനെ കേരളത്തെ സംബന്ധിച്ചിടത്തോളം ഓണക്കാലം അധികമായി കിട്ടിയ വസന്തകാലമാകുന്നു. കാരണം തുലാവർഷത്തിനു ശേഷം ശരിയായ വസന്തകാലം എത്തിച്ചേരുന്നതിനു മുമ്പു കിട്ടിയ വസന്തകാലമാണ് ഓണക്കാലം.
(2) ഓണം ദേശവൽക്കരിക്കപ്പെട്ടപ്പോൾ നമുക്കുണ്ടായ ചേതം എന്ത്?
ഓണം ദേശവൽക്കരിക്കപ്പെട്ടപ്പോൾ കേരളത്തിന്റെ മഹത്തായ ഒരു പാരമ്പര്യത്തെയും ഒരു ജീവിത ദർശനത്തെയുമാണ് നമുക്ക് നഷ്ടപ്പെട്ടത്. മാവേലിത്തമ്പുരാൻ വാരിയെടുത്തു മൂർദ്ധാവിൽ വച്ച തുമ്പപ്പൂവിന്റെ മഹത്ത്വം നമുക്ക് അജ്ഞാതമായിരിക്കുന്നു. മഴച്ചാറ്റലിൽ കുളിർന്ന ഓണപ്പുലരികൾ മല നാടിനെ വിളിച്ചുണർത്തുന്ന പൂപ്പൊലിപ്പാട്ടുകൾ ഇല്ലാതായി. ഇങ്ങനെ ദേശവർക്കരിക്കപ്പെട്ട ഓണം, ഓണ ത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെടാതെ നിൽക്കുന്നു. ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങുകളെല്ലാം പുരാവൃത്തവുമായി ബന്ധപ്പെട്ടതാണ്. അങ്ങനെയുള്ള ചടങ്ങുകളെല്ലാം വഴിമാറി വരുന്നു. അത്തം മുതൽ പത്തു ദിവസം ആചരിക്കുന്ന പൂവിടീൽ ഇന്ന് എവിടെയും ആർക്കും എപ്പോഴും ആകാമെന്നു വന്നിരിക്കുന്നു. മിക്കപ്പൂക്കളങ്ങളും പ്ലാസ്റ്റിക് പൂവുകളും ചായം കലർത്തിയ കൃത്രിമ വസ്തുക്കളും കൊണ്ട് അലങ്കരിക്കപ്പെടുന്നു. അങ്ങനെ മഹത്തായ ഒരു പാരമ്പര്യവും ജീവിത ദർശനവും നമുക്ക് നഷ്ടമായിരിക്കുന്നു.