മാവിനോടുള്ള പ്രേമം നാട്ടിൻ പുറത്തെ കുട്ടികളിൽ മാത്രമല്ല കവികളിലും കാണാം. കവി കളായിരുന്നവരെല്ലാം നാട്ടിൻപുറത്തെ ഏതെങ്കിലും ഒരു കൊതിയ സമാജത്തിൽ അംഗങ്ങളായിരുന്നിരി ക്കണം. അതിനാലാവാം തേനൂറുന്ന കവിത രചിക്കാൻ അവർക്കു സാധിച്ചത്. സർവ്വ വൃക്ഷങ്ങൾക്കും മീതേ എന്നു ഭാവിച്ചു നിൽക്കുന്ന അശ്വത്ഥാമോ ഘനസുഗന്ധിയായ സ്വർണപ്പൂക്കൾ വിരിയിച്ചു നിൽക്കുന്ന ചെമ്പകമോ സുരഭില സ്വർണ്ണ നക്ഷത്രങ്ങൾ പൂക്കുന്ന ഇലഞ്ഞിയോ രജത നക്ഷത്രങ്ങൾ പൂക്കുന്ന പുന്നയോ പൊന്നിൻ നിറമുള്ള അശോകം പോലും കവിഭാവനയെ ഏറ്റവും കൂടുതൽ ഉദ്ദീപ്തവും ഉന്മ ത്തവുമാക്കിയിട്ടില്ല. ആ ബഹുമതി മാവിനുതന്നെയാണ്. അത് കൊണ്ടാണ് വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽ വച്ചു വൃക്ഷമായതു മാവുതന്നെ എന്ന് ലേഖകൻ സമർത്ഥിക്കുന്നത്.