ഒരുവൻ ഏതു മതത്തിൽ വിശ്വസിച്ചാലും കൊള്ളാം, മനുഷ്യൻ നല്ലവനായി ജീവിക്കുകയാണു വേണ്ടത്. ഒരുവന്റെ മതവിശ്വാസങ്ങളെനോക്കിയല്ല അവനെ വിലയിരുത്തേണ്ടത്. അവൻ സമൂഹത്തിൽ എങ്ങനെ ജീവിക്കുന്നുവെന്നും അവനെ കൊണ്ട് സമൂഹത്തിന് എന്തു നന്മയുണ്ടാകുന്നുവെന്നമാണ് നോക്കേണ്ടത് ജാതിചിന്തയും മതചിന്തയും ദൈവവിശ്വാസവും മനുഷ്യനാവശ്യമാണ് അവൻ ഉൾപ്പെ ടുന്ന ജാതിയുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതിൽ തെറ്റില്ല. അത് അവന്റെ ജീവിത ക്രമങ്ങളെ നേരായ രീതിയിൽ കൊണ്ടു പോകുന്നതിന് ഉതകണം. മതചിന്ത മനുഷ്യന്റെ സാംസ്കരിക മായ ഉന്നമനത്തിനായിരിക്കണം. ഒരിക്കലും അത് പരസ്പര വിദ്വേഷത്തിനായിരിക്കരുത്. ദൈവചിന്ത മനുഷ്യന് സൽക്കർമ്മങ്ങൾ ചെയ്യുന്നതിനും നന്മകൾ ചെയ്യുന്നതിനുമായിരിക്കണം. അവനവന്റെ വിശ്വാസങ്ങൾ സത്യത്തിൽ അടിയുറച്ചതാകണം. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനായിരിക്കണം. ഈ വിശ്വാസ ങ്ങളെല്ലാം ഉപകരിക്കേണ്ടത്.